Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bekal Fest

ബേക്കൽ ഫെസ്റ്റ് അപകടകാരണം; സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: ബി​ജെ​പി

കാ​സ​ര്‍​ഗോ​ഡ്: ബേ​ക്ക​ല്‍ ബീ​ച്ച് ഫെ​സ്റ്റി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും പൊ​യി​നാ​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ല്‍. അ​ശ്വി​നി ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഗീ​ത​പ​രി​പാ​ടി വീ​ക്ഷി​ക്കാ​ന്‍ വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ കാ​ര്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നോ വേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ ഇ​ട​പെ​ട​ലു​ണ്ടാ​കാ​ത്ത​ത് വ​ലി​യ വീ​ഴ്ച​യാ​ണ്.

ന​വം​ബ​ര്‍ 23ന് ​കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ ഹ​നാ​ന്‍ ഷാ​യു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ സ​മാ​ന​മാ​യ അ​പ​ക​ടം ഉ​ണ്ടാ​യി​ട്ടും അ​തി​ല്‍​നി​ന്നും പാ​ഠം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ബേ​ക്ക​ലി​ലെ അ​പ​ക​ട​മെ​ന്നും അ​ശ്വി​നി ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up